കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പറഞ്ഞെന്ന് കിരൺ റിജിജു; അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശശി തരൂർ




ഡൽഹി :വനിത സംവരണ ബില്ലിലെ കോൺഗ്രസ് നിലപാടിനെ ചൊല്ലി കിരൺ റിജിജു – ശശി തരൂർ വാഗ്വാദം. കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയെന്ന് തരൂർ പറഞ്ഞതായി കിരൺ റിജിജു. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഒപ്പം ഉള്ളവർ സാക്ഷികൾ എന്നും എക്സിലൂടെ തരൂരിന്റെ മറുപടി.

വനിതാ സംവരണ ബില്ലിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം തുടരവെയാണ് ഡോ. ശശി തരൂർ എംപിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും തമ്മിലുള്ള വാഗ്വാദം. പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പറഞ്ഞതായാണ് കിരൺ റിജിജുവിന്റെ പരാമർശം. പ്രതിപക്ഷ നിരയിലെ പ്രധാന നേതാവായ ശശി തരൂർ സ്വന്തം പാർട്ടിയെത്തന്നെ തള്ളിപ്പറഞ്ഞുവെന്ന രീതിയിലായിരുന്നു റിജിജുവിന്റെ പരിഹാസം.

Post a Comment

0 Comments