പശ്ചിമ ബംഗാൾ രണ്ടാംഘട്ട പോളിംഗ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും




 പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട പോളിംഗിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിങ് ബൂത്തിലെത്തും. ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായത് ചരിത്ര പോളിംഗ് ആണ്. ഒടുവിലെ കണക്ക് പ്രകാരം 93% ലേറെ പേർ വോട്ട് ചെയ്തു. ഭരണ വിരുദ്ധ വികാരമാണോ ഭരണത്തിന് അനുകൂലമായ തരംഗമാണോ കണ്ടതെന്ന് മുന്നണികൾക്ക് വ്യക്തതയില്ല. രണ്ടാംഘട്ടത്തിലും ഇതേ പോളിംഗ് പ്രതീക്ഷിക്കുന്നതിനാൽ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ. കൊൽക്കത്ത അടക്കമുള്ള മേഖല മേധാവിത്വം ചോരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്.


Post a Comment

0 Comments