സൗദിയിൽ തിരിച്ചെത്തിയ മലയാളിയുമായി റൂമിലേക്ക് പോകുമ്പോൾ വാഹനാപകടം; വാഹനമോടിച്ച മലയാളി മരിച്ചു

 



ജിദ്ദ: നാട്ടിൽ നിന്നെത്തിയ മലയാളിയെ കൂട്ടി ജിദ്ദയിൽ നിന്നും മടങ്ങുന്നതിനിടെ സൗദിയിലെ ത്വാഇഫിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ മോനിഷാണ് മരിച്ചത്. നാട്ടിൽ നിന്നെത്തിയ വയനാട് സ്വദേശിയായ മുസ്തഫ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരുടെ വാഹനത്തിന് പിറകിൽ ബംഗ്ലാദേശ് സ്വദേശിയുടെ കാർ വന്ന് ഇടിക്കുകയായിരുന്നു.

ഇന്നലെ പുലർച്ചെ ജിദ്ദ വിമാനത്താവളത്തിൽ നിന്നും മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. വയനാട് സ്വദേശിയായ മുസ്തഫയെ റൂമിലേക്ക് എത്തിക്കാൻ വന്നതായിരുന്നു ആലപ്പുഴ രാമങ്കരി സ്വദേശി പുത്തൻപറമ്പിൽ ചിറ വീട്ടിൽ മോനിഷ് മോഹനൻ. ത്വാഇഫിലേക്ക് എത്താനിരിക്കെ മത്റക്കകും ഉശൈറക്കും ഇടയിലാണ് അപകടമുണ്ടായത്. മോനിഷ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.

Post a Comment

0 Comments