ടെക്സസ്: വിഷുവിന് സോഷ്യൽമീഡിയയിൽ തീയിട്ടതിന് ശേഷം പിന്നെ ലാലേട്ടനെ കാണാനെ ഇല്ലായിരുന്നു. ഇപ്പോഴിതാ വീണ്ടും കത്തിച്ചിരിക്കുകയാണ് മോഹൻലാൽ. ദ് ചെയിന്‍ സ്മോക്കേഴ്സ് എന്ന പേരില്‍ പ്രശസ്തരായ അമേരിക്കന്‍ ഇഡിഎം- പോപ്പ് താരങ്ങളായ അലക്സ് പാല്‍, ഡ്രൂ ടാഗര്‍ട്ട് എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
'ഞങ്ങളുടെ പുതിയ കൂട്ടുകാരൻ' എന്ന അടിക്കുറിപ്പോടെയാണ് ചെയിൻ സ്മോക്കേഴ്സ് ഫോട്ടോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ മുഴുവൻ മോഹൻലാൽ ആരാധകരുടെ കമന്‍റുകളാണ്. 'വിഷു തൊട്ട് ലാലേട്ടൻ ഫുൾ ഓൺ ആണല്ലോ, വിഷുവിനെടുത്ത ഫോട്ടോയാണോ?' എന്നിങ്ങനെയുള്ള കമന്‍റുകളാണ് നിറയുന്നത്.
2012-ൽ ന്യൂയോർക്കിലാണ് ചെയിൻസ്‌മോക്കേഴ്‌സ് എന്ന മ്യൂസിക് ഗ്രൂപ്പിന്‍റെ ഉദയം. അലക്സ് പാൾ, ആൻഡ്രൂ ടാഗാർട്ട് എന്നിവരാണ് ഇതിലെ അംഗങ്ങൾ. തുടക്കത്തിൽ ഇൻഡി ഗാനങ്ങളുടെ റീമിക്സുകൾ പുറത്തിറക്കിയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്.ഇവരുടെ 'Closer', 'Something Just Like This', 'Don't Let Me Down' എന്നീ മൂന്ന് ഗാനങ്ങൾ പത്ത് ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ച് 'ഡയമണ്ട്' പദവി നേടിയിട്ടുണ്ട്.ഇവരുടെ 'Closer' എന്ന പാട്ട് തുടർച്ചയായി 12 ആഴ്ചകളാണ് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്ത് തുടർന്നത്.ഗ്രാമി അവാര്‍ഡ് പോലുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് , പോപ്പ് , ഇൻഡി എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് ഇവരുടെ ശൈലി. സാധാരണ ഡാൻസ് മ്യൂസിക്കുകളിൽ നിന്നും വ്യത്യസ്തമായി വരികൾക്കും ഈണത്തിനും തുല്യ പ്രാധാന്യം നൽകുന്നതാണ് ഇവരുടെ പാട്ടുകളുടെ പ്രത്യേകത.

0 Comments