ന്യൂഡൽഹി: രാജിവെച്ച എംപിമാരുടെ ലയനം രാജ്യസഭ അംഗീകരിച്ചതോടെ അനിശ്ചിതത്വത്തിലായി ആം ആദ്മി പാർട്ടി. ആംആദ്മി സമർപ്പിച്ച അയോഗ്യത്യ നിവേദനം രാജ്യസഭാ ചെയർമാൻ ഇതുവരെയും പരിഗണിച്ചിട്ടില്ല. ഇതോടെ നിയമനടപടി കടുപ്പിക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ നീക്കം. എംപിമാരുടെ കൂറുമാറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി സുപ്രിംകോടതിയെ സമീപിച്ചേക്കും.
വിഷയത്തിൽ ദേശീയ നേതൃത്വം ഇതിനോടകം നിയമപദേശം തേടിയിട്ടുണ്ട്. ആറ് എംപി മാരുടെ കൂറുമാറ്റത്തിൽ കടുത്ത പ്രതിഷേധമാണ് പഞ്ചാബിൽ അരങ്ങേറുന്നത്. എംപിമാരുടെ വസതിയിലേക്ക് ഇന്ന് ആംആദ്മി പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കും. അതേസമയം, കൂടുതൽ എംഎൽഎമാരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലെ കൂടുതൽ ജനപ്രതിനിധികളെ സ്വാധീനിച്ച് പാർട്ടിയിൽ വിള്ളലുണ്ടാക്കാനാണ് ബിജെപിയുടെ തന്ത്രം. ഇത് മുൻകൂട്ടി കണ്ട് എംഎൽഎമാരെ ചേർത്തുപിടിക്കാനുള്ള ശ്രമങ്ങൾ ആംആദ്മി നേതൃത്വം ആരംഭിച്ചുവെന്നാണ് വിവരം.

0 Comments