ശാരീരികാസ്വാസ്ഥ്യം; വിവാഹ ദിനത്തില്‍ യുവാവ് മരിച്ചു

 


ത്യപ്പൂണിത്തുറ: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് വിവാഹദിനത്തില്‍ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജോണിന്റെയും എല്‍സമ്മയുടെയും മകന്‍ ജസ്റ്റിന്‍ വി. ജോണ്‍ (32) ആണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടാണ് ജസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവാഹ ചടങ്ങുകളുടെ ഭാഗമായ അത്താഴമൂട്ട് ചടങ്ങ് ശനിയാഴ്ച നടന്നിരുന്നു. ഇതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ജസ്റ്റിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വിവാഹദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. ജസ്റ്റിന്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചിരുന്നു.

സഹോദരി: ജിനു മരിയ (ആസ്‌ട്രേലിയ). സംസ്‌കാരം ബുധനാഴ്ച മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

Post a Comment

0 Comments