എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ താന്‍ വഹിക്കുന്ന ഉത്തരവാദിത്തത്തിനും ചുമതലക്കും നിരക്കുന്നതാണോ എന്ന് ചിന്തിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ലെന്നും എം എ ബേബി പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ താന്‍ വഹിക്കുന്ന ചുമതലയും ഉത്തരവാദിത്തവും ഓര്‍ക്കണം. ശ്രീനാരായ ഗുരുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. ആ സ്ഥാനത്തിന് നിരയ്ക്കുന്നതാണോ എന്ന് അദ്ദേഹത്തിന് തന്നെ സംശയം തോന്നുന്ന തരത്തിലുള്ള ചില അഭിപ്രായ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാനോ അദ്ദേഹം പറയുന്ന എല്ലാത്തിനേയും ന്യായീകരിക്കാനോ ഇടതുപക്ഷ ജനാധിപത്യ മുന്നറിയോ സിപിഐഎമ്മോ തയാറായിട്ടില്ല – അദ്ദേഹം പറഞ്ഞു.
പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. അനൗണ്‍സുമെന്റുമായി ബന്ധപെട്ട് ടി.പി രാമകൃഷ്ണന്‍ വിശദീകരിച്ചു. തന്റെ അറിവോടെ അല്ലെന്നും, ഇടതുമുന്നണിക്ക് വോട്ട് പിടിക്കാന്‍ ഇതിന്റെ ആവശ്യം ഇല്ലന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും പറഞ്ഞു. മുസ്ലീം ലീഗ് മതം പറഞ്ഞു വോട്ട് പിടിക്കുന്നു – അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐയുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും അവരുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപ്‌ഐയുടെ പല നിലപാടുകളും ആര്‍എസ്എസിന്റെ പ്രവര്‍ത്തികള്‍ക്ക് ന്യായീകരണം നല്‍കുന്നത്. ജമാ അത്തെ ഇസ്ലാമി അതിനേക്കാള്‍ കൂടുതല്‍ ആര്‍എസ്എസിന് സഹായകമാകുന്ന സമീപനം സ്വീകരിക്കുന്നു – അദ്ദേഹം പറഞ്ഞു.
0 Comments