ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിവെപ്പ്; പ്രസിഡന്റ് സുരക്ഷിതനെന്ന് സീക്രട്ട് സര്‍വീസ്




 വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള യുഎസിലെ പ്രമുഖര്‍ പങ്കെടുത്ത ഹില്‍ട്ടണില്‍ നടന്ന ഡിന്നറിനിടെയാണ് വെടിവെപ്പുണ്ടായത്.ശനിയാഴ്ച രാത്രിയാണ് സംഭവം. വൈറ്റ് ഹൗസ് കറസ്‌പോണ്ടേഴ്‌സിന്റെ വാര്‍ഷിക ഡിന്നറിനിടെയാണ് വെടിയൊച്ചകള്‍ കേട്ടത്. ട്രംപ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ട്രംപും അതിഥികളും ഇരുന്നിരുന്ന ബാല്‍റൂമിന് പുറത്താണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആയുധാരി പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Post a Comment

0 Comments