വാഷിങ്ടൺ: ലെബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.30 മുതൽ വെടിനിർത്തൽ നിലവിൽവന്നു വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാനുമായുള്ള ചർച്ചക്ക് വീണ്ടും വഴിയൊരുങ്ങും. ലെബനാനിൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇറാൻ നിർബന്ധം പിടിച്ചിരുന്നു.
ലെബനാനിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്റ് ഔൺ നന്ദി അറിയിച്ചതായി ലബനാൻ പ്രസിഡൻസിയുടെ പ്രസ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
.jpeg)
0 Comments