ചെന്നൈ: മകളെ കൊലപ്പെടുത്തിയയാൾ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ വൈരാഗ്യത്തിലാണ് അധ്യാപികയായിരുന്ന കാവ്യയെ സുഹൃത്തായിരുന്ന അജിത്കുമാർ കൊലപ്പെടുത്തിയത്.
ജയിലിലായിരുന്ന അജിത് കുമാറിന് കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തി ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.
അമ്മൻപേട്ട പൊലീസിൽ കീഴടങ്ങിയ നാലുപേരെയും റിമാൻഡ് ചെയ്തു. ആലങ്കുടി ഗവ. പ്രൈമറി സ്‌കൂളിലെ താത്കാലിക അധ്യാപികയായിരുന്ന പി.കാവ്യ കഴിഞ്ഞ നവംബറിലാണ് കൊല്ലപ്പെട്ടത്. മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത്കുമാർ സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ തടഞ്ഞുനിർത്തി വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

0 Comments