തമിഴ് സിനിമതാരം വിജയ്‌യുടെ ടിവികെ തമിഴ്‌നാട്് നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ്. ഇതോടെ സമ്പത്ത് വിവരം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് വിജയ് സമര്‍പ്പിച്ച 27 പേജുള്ള സത്യവാങ്മൂലമാണ് വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്.
624 കോടിയുടെ ആകെ ആസ്തിയാണ് തനിക്കുള്ളതെന്നാണ് വിജയ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതി ഭൂമിപോലുള്ള സ്ഥിര ആസ്തിയുടെ മൂല്യം 220 കോടിയും മറ്റ് ആസ്തികളുടേത് 404 കോടിയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 184.53 കോടി രൂപയുടെ വരുമാനമുണ്ടായെന്നും വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സ്വയംതൊഴിലിലൂടെ ഉണ്ടാക്കിയ വരുമാനവും പലിശയില്‍ നിന്നും ലഭിച്ച തുകയും ഉള്‍പ്പെടുന്നു.
സത്യവാങ്മൂലത്തിലെ ഏറ്റവും ശ്രദ്ധയമായ കാര്യം വിജയിയുടെ ഒരു ബാങ്ക് അക്കൗണ്ടിലെ നിക്ഷേപതുകയാണ്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ സാലിഗ്രാം ബ്രാഞ്ചില്‍ 213.6 കോടിയുടെ നിക്ഷേപമാണുള്ളത്. സാധാരണ സേവിങ്‌സ് അക്കൗണ്ടിലാണ് വിജയ് ഇത്രത്തോളം തുക നിക്ഷേപിച്ചിരിക്കുന്നത്.
സേവിങ്‌സ് അക്കൗണ്ടിലെ നിക്ഷേപത്തിന് പുറമേ 100 കോടി രൂപ വിജയിക്ക് വിവിധ ബാങ്കുകളില്‍ സ്ഥിരനിക്ഷേപവുമുണ്ട്. ആക്‌സിസ് ബാങ്കിന്റെ ഇന്ദിരനഗര്‍ ബ്രാഞ്ചില്‍ 40 കോടി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കൊടാംപക്കം ബ്രാഞ്ചില്‍ 25 കോടി, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബസന്ത് നഗര്‍ ബ്രാഞ്ചില്‍ 20 കോടി, എസ്ബിഐയുടെ ശാസ്ത്രി നഗര്‍ ബ്രാഞ്ചില്‍ 15 കോടി എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വിവിധ ബാങ്കുകളിലെ സ്ഥിരനിക്ഷേപം.
19.37 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ഓഹരി നിക്ഷേപം. ജയനഗര്‍ പ്രൊപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡില്‍ 19.03 ലക്ഷവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ 9600 രൂപയുടെ ഓഹരികളും സണ്‍ പേപ്പര്‍ മില്‍ ലിമിറ്റഡില്‍ 25,000 രൂപയുടെ ഓഹരികളും ഉള്‍പ്പടെ ആകെ വിജയിയുടെ ഓഹരി നിക്ഷേപം 19.37 ലക്ഷം രൂപയാണ്. മ്യൂച്ചല്‍ഫണ്ട്, ഡിബേഞ്ചഴ്‌സ്, ബോണ്ടുകള്‍ എന്നിവയിലൊന്നും വിജയ് നിക്ഷേപം നടത്തിയിട്ടില്ല.
അതേസമയം, ഭൂമിയും വീടുകളും കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളും ഉള്‍പ്പടെയുള്ള വിജയിയുടെആസ്തി ഏകദേശം 220 കോടി വരും. ഇതില്‍ നീലാന്‍കരായ്, സാലിഗ്രാം, മൈലാപൂര്‍, എഗ്‌മോര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളുടെ മൂല്യം മാത്രം ഏകദേശം 115 കോടി വരും. ത്യാഗരാജ നഗര്‍, ഷോലിഗനല്ലുര്‍, കൊപ്പൂര്‍ എന്നിവടങ്ങളിലെ വാണിജ്യ സമയുച്ചയങ്ങളുടെ മൂല്യം ഏകദേശം 82.8 കോടി വരും.

0 Comments