കൊടുവള്ളിയിൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്


കോഴിക്കോട്: കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ദ്യം കൊ​ടു​വ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തെ​റ്റാ​യ ദി​ശ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ, ലോ​റി​യി​ലും മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.കൈ​ത​പ്പൊ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ദം(​ആ​റ്), ഫ​ർ​സാ​ന(27), സ​ലീം(53), സു​ഹൈ​ൽ(25), റ​സി​യ(47), കൊ​യി​ലാ​ണ്ടി മു​ണ്ടോ​ത്ത് സ്വ​ദേ​ശി​നി മോ​ഹി​നി(70), താ​മ​ര​ശേ​രി സ്വ​ദേ​ശി​നി വ​ന​ജ(52) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മ​റ്റൊ​രു കാ​റി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ ര​ണ്ട് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.താ​മ​ര​ശേ​രി ഭാ​ഗ​ത്ത് നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മാ​രു​തി സു​സു​ക്കി റി​റ്റ്‌​സ് കാ​ർ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Post a Comment

0 Comments