മണിയാർ വിഷയത്തിൽ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും രഹസ്യ അജണ്ട; രമേശ്‌ ചെന്നിത്തല

 



കേരളം അതി കഠിനമായ വൈദ്യുത ക്ഷാമം നേരിടുമ്പോൾ BOT കാലാവധി കഴിഞ്ഞ കാർബറാണ്ടം മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് കെ എസ് ഇ ബിയോട് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും രഹസ്യ അജണ്ടയെന്ന് രമേശ്‌ ചെന്നിത്തല.

സർക്കാരിൻറെ നേരത്തെയുള്ള ഉത്തരവ് പ്രകാരം പത്തനംതിട്ട കളക്ടറുടെ സാന്നിദ്ധ്യത്തിൽ കെ എസ് ഇ ബി സി എം ഡി യുടെ നിർദേശപ്രകാരം നിലയം ഏറ്റെടുക്കാനിരിക്കെ ഇന്നു കൂടിയ മന്ത്രിസഭാ യോഗത്തിൽ വ്യവസായമന്ത്രിയുടെ ആവശ്യപ്രകാരം നടപടി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി മണക്കുന്നുണ്ടെന്നും യൂ ഡി ഫ് അധികാരത്തിൽ വന്നാൽ കമ്പനി ഏറ്റെടുക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments