ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തീരുമാനം ഇന്നില്ല. മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ ഡൽഹിയിലെ വസതിയിലാണ് യോഗം നടന്നത്. ജയറാം രമേശും ഖാർഗെയുടെ വസതിയിൽ. 

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം യാത്ര മാറ്റി.

തീരുമാനം ഇന്ന് ഉണ്ടാവുമെന്ന വാർത്തയെ തുടർന്ന് വി.ഡി സതീശന്റെ ആലുവയിലെ വസതിയിൽ പ്രവർത്തകർ നിറയുന്നു. എറണാകുളം ജില്ലയിലെ യുഡിഎഫ് പ്രവർത്തകരും എൽദോസ് കുന്നപ്പിള്ളിൽ ഉൾപ്പെടെയുള്ള നേതാക്കളും ഇവിടേക്ക് എത്തിയിരുന്നു