ജനാധിപത്യത്തിൻ്റെ സൗന്ദര്യ മത്സരത്തിൽ കേരളം മിസ് വേൾഡായി: മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി കെ. രാജൻ

 



മേപ്പാടി: ജനാധിപത്യത്തിൻ്റെ സൗന്ദര്യ മത്സരത്തിൽ കേരളം മിസ് വേൾഡായെന്ന് മുൻ മന്ത്രി കെ. രാജൻ. അപമാനപരമായ ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും ഇനി ഡൽഹിക്ക് വിളിക്കാൻ ബാക്കിയുള്ളത് വോട്ട് ചെയ്ത ജനങ്ങളെ മാത്രമെന്നും അദ്ദേഹം പരിഹസിച്ചു.

പത്ത് ദിവസം കഴിഞ്ഞു കോൺഗ്രസ് അവകാശപ്പെടുന്നത് ജനാധിപത്യത്തിൻറെ സൗന്ദര്യം ഓരോ ദിവസവും കൂടി വരുകയാണെന്നാണ്. ഇങ്ങനെ ജനാധിപത്യത്തിന്റെ സൗന്ദര്യം വർദ്ധിപ്പിച്ചാൽ ജനാധിപത്യ സൗന്ദര്യ മത്സരത്തിൽ കേരളം ഒരു മിസ് വേൾഡ് ആയി തിരത്തെടുക്കപ്പെടാവുന്ന കരുത്തായി കഴിഞ്ഞു. ഇനിയും ഇതിൻ്റെ ഉയർച്ചയിലേക്ക് സൗന്ദര്യത്തെ കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments