മണലൂരിൽ ഇത്തവണയും 'പ്രതാപ'മില്ല! ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജയിച്ചുകയറി സി രവീന്ദ്രനാഥ്

 

മണലൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിനിടയിലും മണലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന്‍റെ ടി എന്‍ പ്രതാപന് തോല്‍വി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിന്‍റെ സി രവീന്ദ്രനാഥ് 1613 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. രവീന്ദ്രനാഥ് 50161 വോട്ടുകള്‍ നേടിയപ്പോള്‍ ടി എന്‍ പ്രതാപന്‍ 49486 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ കെ കെ അനീഷ്‌‌കുമാര്‍ 29751 വോട്ട് നേടി.

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അരിമ്പൂർ, മണലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ ചൂണ്ടൽ, കണ്ടാണശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, ഗുരുവായൂർ നഗരസഭയിലെ പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം. പത്ത് വർഷമായി ഇടതുപക്ഷം അടക്കിവാണിരുന്ന മണ്ഡലമായിരുന്നു മണലൂർ.

ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും രണ്ടായിരത്തിന്‍റെ തുടക്കത്തിലും പിഎ മാധവൻ, വിഎം സുധീരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിരുന്നു. എന്നാൽ മുരളി പെരുനെല്ലിയുടെ നേതൃത്വത്തിൽ സിപിഎം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇവിടെ ശക്തമായ സ്വാധീനം ഉറപ്പിക്കുകയായിരുന്നു.

Post a Comment

0 Comments