സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്



തിരുവനന്തപുരത്തെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് രണ്ട് താൽക്കാലിക ജീവനക്കാർക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റിന് സമീപത്തെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ, പ്രവർത്തനരഹിതമായ എസി നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ ജീവനക്കാരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments