തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോഴും മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന നിർണായക നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് അന്തിമ തീരുമാനമായേക്കും. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഓരോ എംഎൽഎമാരെയും നേരിൽക്കണ്ട് അഭിപ്രായം തേടിയ ശേഷം കോൺഗ്രസ് അധ്യക്ഷന് റിപ്പോർട്ട് നൽകും.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിനായി പ്രധാനമായും ഉയരുന്നത്. നേതാക്കൾക്ക് വേണ്ടി അണികൾ സോഷ്യൽ മീഡിയയിലും ഫ്ലക്സ് ബോർഡുകളിലൂടെയും ചേരിതിരിഞ്ഞ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജിൽ കമന്റ് യുദ്ധം വരെ അരങ്ങേറുന്നുണ്ട്. ഹൈക്കമാൻഡിന്റെയും എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കാൻ ഓരോ പക്ഷവും അണിയറയിൽ ശക്തമായ ചരടുവലികളാണ് നടത്തുന്നത്.
0 Comments