പ്രൊജക്ട് ഫ്രീഡം! പുതിയ പ്ലാനുമായി ട്രംപ്, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും പുറത്തെത്തിക്കും

 



വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഡോണൾഡ് ട്രംപിന്‍റെ പുതിയ പ്ലാൻ. പ്രൊജക്ട് ഫ്രീഡം എന്നപേരിലാണ് പുതിയ പ്ലാൻ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കപ്പലുകളും അതിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് പ്രതിസന്ധിയിൽ ഇറാനുമായി പോസിറ്റീവായ ചർച്ചകളാണ് നടക്കുന്നത്. ഈ ചർച്ചകൾ എല്ലാവർക്കും ഗുണകരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുമെന്നും ട്രംപ് പറയുന്നു. എന്നാൽ അമേരിക്കയുടെ നാവിക ഉപരോധവും ഹോർമുസിലെ ഇറാൻറെ നിയന്ത്രണം എന്നിവ സംബന്ധിച്ച് ട്രംപ് നിലപാട് പറഞ്ഞിട്ടില്ല.


Post a Comment

0 Comments