വാണിജ്യ എൽപിജി വില കുത്തനെ കൂട്ടിയതോടെ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹോട്ടൽ ഉടമകൾ

 



കൊച്ചി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കൂട്ടിയതിന് പിന്നാലെ ഉൽപ്പനങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് ഹോട്ടൽ ഉടമകൾ.

വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം ആയിരം രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിനുള്ള 18 ശതമാനം ജിഎസ്ടിയിലൂടെ 500 രൂപയാണ് നികുതി നൽകേണ്ടിവരുന്നത്. മെയ്‌ ആറിലെ പണിമുടക്കിനൊപ്പം ഓയിൽ കമ്പനിക്ക് മുന്നിൽ ധർണ നടത്തുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.

ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് മെയ് ആറിന് ഹോട്ടലുകൾ അടച്ചിടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ 19 കിലോ ഭാരമുള്ള എൽപിജി വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്.

Post a Comment

0 Comments