വൈഎംസിഎ ഉളിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം ആചരിച്ചു

 




ഉളിക്കൽ : വൈഎംസിഎ ഉളിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ ഉളിക്കൽ ടൗണിലെ വിവിധ തൊഴിലാളി പ്രതിനിധികളെ ആദരിച്ചു. തൊഴിൽ മേഖലകളിൽ തൊഴിലാളികൾ ഇപ്പോളും അസംഘടിതാരാണെന്നും അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലാളികൾ മുന്നിട്ട് ഇറങ്ങുന്നതിന്റെ ആവശ്യകതയെ കുറിച്ചും യോഗം ഉദ്ഘടനം ചെയ്ത ഉളിക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി സണ്ണി സംസാരിച്ചു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ്‌ ഡോജുമോൻ വരിക്കാമക്കൽ അധ്യക്ഷത വഹിച്ചു.  യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ എബിൻ കുര്യാക്കോസ്, ബിജു എ എൻ, യൂണിറ്റ് ട്രെഷറർ കുര്യൻ ടി വി, ജെയ്സൺ വി ഡി,വിനോദ് എം സ്, കുര്യൻ കെ വി, ബിലീഷ് ബേബൻ, സനിഷ് ഇരുമ്പനം, ജിബിൻ കാനാട്ട്, പോൾ പി ഡി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments