വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് സൌജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പിലാക്കുന്നതിന് മുന്നോടിയായി എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുവെന്നതിന്‍റെ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കാൻ ഈ പുതിയ ടിക്കറ്റിങ് സംവിധാനം സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ. മെയ് ഒൻപത് മുതൽ എല്ലാ ഡിപ്പോകളിലും ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
0 Comments