ചെന്നൈ: വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കിനിൽക്കെ, തമിഴ്നാട് നിയമസഭിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ അന്തിമ പോളിങ് കണക്കുകൾ പുറത്തുവിട്ട് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് 85.10 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി കമ്മീഷൻ അറിയിച്ചു. ആകെ 4.87 കോടി വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചപ്പോൾ സ്ത്രീ വോട്ടർമാരാണ് എണ്ണത്തിൽ മുന്നിൽ.
234 മണ്ഡലങ്ങളിലായി ആകെ 4,87,98,833 കോടി വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിച്ചത്. ഇതിൽ 2,52,59,596 സ്ത്രീകളും 2,35,34,720 പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. 4,517 ആണ് മറ്റ് വിഭാഗങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ പോളിങ് നടന്നത് കരൂർ മണ്ഡലത്തിലാണ്. ഇവിടെ 93.41 ശതമാനം പേരാണ് വോട്ട് ചെയ്തത്. തൊട്ടുപിന്നിൽ, വീരപാണ്ടി (93.36 ശതമാനം) മണ്ഡലമാണ്. ഏറ്റവും കുറവ് പോളിങ് നടന്നത് മധുരൈ നോർത്തിലാണ്, 72.22 ശതമാനം

0 Comments