മഴ മുന്നറിയിപ്പിനൊപ്പം തന്നെ സംസ്ഥാനത്തെ ഉയർന്ന അൾട്രാവയലറ്റ് സൂചികയെക്കുറിച്ചും ജാഗ്രതാ നിർദ്ദേശമുണ്ട്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഇന്ന് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയത്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് സൂര്യാതപത്തിനും ചർമ്മരോഗങ്ങൾക്കും കാരണമായേക്കാം. അതിനാൽ പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.
0 Comments