തിരുവനന്തപുരം: സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസിഐഡി), എക്സൈസ് ഇൻസ്പെക്ടർ, എസ്ഐ ഓഫ് പൊലീസ്, അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിങ്സ് (കാറ്റഗറി നമ്പർ 17/2025, 187-188/2025, 221/2025, 269/2025, 382/2025, 383/2025, 446-454/2025, 463/2025, 573/2025, 698-700/2025) തുടങ്ങിയ തസ്തികകളിലേക്ക് മെയ് രണ്ട്, മെയ് 16, ജൂൺ 6 തീയതികളിൽ മൂന്നുഘട്ടങ്ങളിലായി നടത്തുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷകൾക്ക് കൺഫർമേഷൻ നൽകിയിട്ടുള്ളവരിൽ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടും മൂന്നും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാ തീയതിക്കനുസരിച്ച് പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്.

0 Comments