ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു, ചിത്രത്തിലില്ലാതെ ജോസ് കെ മാണി, മാണി സി കാപ്പന് വിജയം

 



പാലാ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് വിജയം. 2991 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 50799 വോട്ടുകള്‍ മാണി സി കാപ്പൻ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ ജോസ് കെ മാണി 47808 വോട്ടുകളും എൻഡിഎയിലെ ഷോണ്‍ ജോര്‍ജ്ജ് 35304 വോട്ടുകളും നേടി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായിരുന്നു പാല. വലിയ സസ്പെന്‍സും ട്വിസ്റ്റും ഒക്കെ പ്രതീക്ഷിച്ചെങ്കിലും മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്ന കാഴ്ചയാണ് കാണാനായത്. ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങിയതോടെ രാഷ്ട്രീയഭാവി തന്നെ എന്തായിത്തീരുമെന്ന ആശങ്കയാണ് ഉയരുന്നത്.

മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും പാലാ മുനിസിപ്പാലിറ്റിയും ചേർന്നതാണ് പാലാ നിയമസഭ മണ്ഡലം


Post a Comment

0 Comments