കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടണ്ണലിനായി കാത്തിരിക്കുകയാണ് കേരളം ഒന്നാകെ. എക്സിറ്റ് പോളുകൾവന്നതോടെ മുന്നണികളുടെ നെഞ്ചിടിപ്പും വർധിച്ചു. ഇനി എല്ലാ കണ്ണുകളും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കാണ്. മെയ് നാല് തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പോകുമ്പോൾ സ്ഥാനാർഥികളും ഏജൻ്റുമാരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം.
സ്ഥാനാർഥികളും ഏജൻ്റുമാരും ചെയ്യേണ്ടവ
തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കുക: വോട്ടെണ്ണൽ ഹാളിലുള്ള സ്ഥാനാർഥികളും ഏജൻ്റമാരും തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എപ്പോഴും വ്യക്തമായി കാണത്തക്ക രീതിയിൽ ധരിക്കേണ്ടതാണ്.
കൃത്യസമയത്ത് എത്തുക: വോട്ടെണ്ണൽ നിശ്ചയിച്ചിട്ടുള്ള സമയത്തിന് ചുരുങ്ങിയത് ഒരു മണിക്കൂർ മുമ്പെങ്കിലും നിയമന ഉത്തരവിൻ്റെ (ഫോം 18) രണ്ടാം പകർപ്പ് റിട്ടേണിങ് ഓഫീസർക്ക് (RO) സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗസ്ഥരുമായി സഹകരിക്കുക: വോട്ടെണ്ണൽ പ്രക്രിയ സുഗമമായി ടത്തുന്നതിനായി റിട്ടേണിംഗ് ഓഫീസർ (RO), അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർ (ARO) എന്നിവരുടെ നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കുക.
നിശ്ചിത സ്ഥലങ്ങളിൽ ഇരിക്കുക: അനുവദിക്കപ്പെട്ട വോട്ടെണ്ണൽ ടേബിളുകളിലോ ബാരിക്കേഡിന് പിന്നിൽ നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലോ മാത്രം ഇരിക്കുക
രഹസ്യാത്മകത പാലിക്കുക: 1951-ലെ ആർ.പി ആക്ട് സെക്ഷൻ 128 പ്രകാരം വോട്ടെടുപ്പിൻ്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാനുള്ള നിയമപരുത ബാധ്യത പാലിക്കുക.
സ്ഥാനാർഥികളും ഏജൻ്റുമാരും ചെയ്യാൻ പാടില്ലാത്തവ
ഇവിഎമ്മുകളിൽ തൊടരുത്: വോട്ടെണ്ണൽ നിരീക്ഷിക്കാൻ അനുവാദമുണ്ടെങ്കിലും, ബാരിക്കേഡിന് പിന്നിലുള്ള ഇവിഎമ്മുകളോ തെരഞ്ഞെടുപ്പ് രേഖകളോ കൈകാര്യം ചെയ്യാൻ പാടുള്ളതല്ല.
അയോഗ്യരായ വ്യക്തികൾ: സുരക്ഷാ കാരണങ്ങളാൽ കേന്ദ്രമന്ത്രിമാർ സംസ്ഥാന മന്ത്രിമാർ, എന്നിവരെ കൗണ്ടിങ് ഏജൻ്റുമാരായി നിയമിക്കാൻ പാടില്ല.
അച്ചടക്കലംഘനം പാടില്ല: വോട്ടെണ്ണൽ കേന്ദ്രത്തിൽ മോശമായി പെരുമാറുന്നവരെയോ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയോ ഹാളിൽ നിന്ന് പുറത്താക്കുന്നതാണ്.
അനധികൃത പ്രവേശനം: സാധുവായ പാസ് ഉള്ളവർക്കും നിശ്ചിതഉദ്യോഗസ്ഥർക്കും (RO, ARO, ജീവനക്കാർ, സ്ഥാനാർഥികൾ, ഏജൻ്റിമാർ, ചുമതലപ്പെട്ട പൊതുസേവകർ) മാത്രമേ ഹാളിലേക്ക് പ്രവേശനം അനുവദിക്കൂ.

0 Comments