അരപ്പറ്റ:മൂപ്പൈനാട് പഞ്ചായത്ത് പതിനാറാം വാർഡ് മാങ്കുന്നിൽ കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാടും, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി കാപ്പികർഷക സെമിനാർ സംഘടിപ്പിച്ചു. മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. കർഷകർ കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കി കൃഷ്രീരീതിയിൽ മാറ്റം വരുത്തി മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു.ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രിക്കൾച്ചറൽ എക്‌സ്‌പെർട്ട് അനഘ വിഷയാവതരണം നടത്തി. സെമിനാറിൽ പങ്കെടുത്തവർക്ക് കാപ്പി കൃഷിയെ കുറിച്ചും, സൈക്കോൺ ട്രാപ്പ് പരിശീലനവും നൽകി. പുനരുജ്ജീവന കൃഷി രീതിയെ കുറിച്ചുള്ള പുസ്തകവും സൗജന്യമായി വിതരണം ചെയ്തു. കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജ സെക്രട്ടറി സൽമാൻ എൻ റിപ്പൺ അധ്യക്ഷത വഹിച്ചു. ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ ഫീൽഡ് കോർഡിനേറ്റർ ഷമീൽ പികെ സംസാരിച്ചു.

0 Comments