ഇടതുകോട്ടകൾ പൊളിച്ചടുക്കി യുഡിഎഫ്;കേരളത്തിൽ യുഡിഎഫ് തരംഗം

 

കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗമെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകുന്ന നിലയാണുള്ളത്. എൽഡിഎഫ് കോട്ടകളടക്കം തകരുന്ന വ്യക്തമായ ചിത്രമാണ് കാണാനാകുന്നത്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മൊത്തം ചിത്രമെടുത്താൽ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്. 100 സീറ്റുകളിൽ യുഡിഎഫ് ലീഡ് നിലനിർത്തിക്കൊണ്ട് കേവലഭൂരിപക്ഷം മറികടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തും, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി. രാജീവ് എന്നിവരടക്കം 14 മന്ത്രിമാർ ആദ്യഘട്ടത്തിൽ പിന്നിലായതും എൽഡിഎഫിന് കനത്ത തിരിച്ചടിയായി. അതേസമയം, പാലക്കാട് ശോഭ സുരേന്ദ്രൻ 6000-ത്തിലധികം വോട്ടുകൾക്ക് മുന്നേറുന്നതും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ മാറ്റങ്ങളാണ്. 


Post a Comment

0 Comments