ഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ഗാന്ധി. സ്വന്തം വസതിയിലേക്കാണ് കെ.സിയെ വിളിപ്പിച്ചത്. ഡൽഹിയിൽ നിര്‍ണായക കൂടിക്കാഴ്ച നടക്കുകയാണ്. അതേസമയം നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തലസ്ഥാനത്തേക്ക് തിരിച്ചു.
ഹൈക്കമാൻഡിന്‍റെ തീരുമാനം എന്താണെന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾക്കും വ്യക്തതയില്ല. ഘടകകക്ഷികൾക്കും അറിയിപ്പ് ലഭിച്ചില്ല. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തീരുമാനം അംഗീകരിക്കേണ്ടത് പാർട്ടി പ്രവർത്തകരുടെ കടമയാണ്. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments