സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഏലിയാമ്മ ഔസേപ്പ് (73) ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് ഏലിയാമ്മ മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കജ്വരം ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചത്.

ഏലിയാമ്മക്ക് എങ്ങനെയാണ് മസ്തിഷ്‌കജ്വരം ബാധിച്ചതെന്ന് പരിശോധിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കായി പോകുന്നയാളായിരുന്നു. കനാലിലോ മറ്റ് മലിനജലത്തിലോ കുളിച്ചിട്ടുണ്ടോ എന്നുള്‍പ്പെടെയാണ് പരിശോധിക്കുന്നത്.

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുകയാണ്. കോഴിക്കോട് ഒരാഴ്ചക്കിടെ രണ്ടുപേരെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനത്തില്‍ കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.


Post a Comment

0 Comments