ഇ ഡി സംഘത്തിന് നേരെ നടന്ന അക്രമം: വിശദാംശം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

 



ഡൽഹി:എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. തങ്ങളുടെ കൃത്യനിര്‍വഹണത്തിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതെന്നും ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യമുണ്ടായതെന്നും ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നുമുള്ള വിലയിരുത്തലിലേക്ക് ആഭ്യന്തര മന്ത്രാലയം കടക്കുന്നുവെന്നാണ് വിവരം. സംസ്ഥാന പൊലീസ് മേധാവിയോടും സംഭവത്തില്‍ വിശദീകരണം തേടിയേക്കും. ആക്രമണത്തിനെതിരെ ഇ ഡി ഉദ്യോഗസ്ഥര്‍ പരാതി നല്‍കാനും സാധ്യതയുണ്ട്. ഉടന്‍ തന്നെ പരാതി തയ്യാറാക്കി നല്‍കാനാണ് സാധ്യത.


Post a Comment

0 Comments