മഴക്കാല മുന്നൊരുക്കം; പടിഞ്ഞാറത്തറയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു

 

പടിഞ്ഞാറത്തറ: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി  പടിഞ്ഞാറത്തറ സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ഹാരിസ് കണ്ടിയന്‍ അധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്റ്  ജോസഫ് പുല്ലുമാരിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  അസ്മ കെ. കെ, മറ്റു ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷഹസാദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍സന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

ടൗണ്‍ ശുചീകരണം, വാര്‍ഡ് തല ശുചീകരണം, ഉറവിടനശീകരണം, പൊതു കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷന്‍, ഭക്ഷണ ശാലകളിലും സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ കാര്യക്ഷമമായി നടത്താന്‍ യോഗത്തിൽ  തീരുമാനിച്ചു.

Post a Comment

0 Comments