അങ്കമാലിയിൽ ആന ഇടഞ്ഞ സംഭവം; ആനയെ മയക്കുവെടി വെച്ചു

 എറണാകുളം അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ മയക്കുവെടി വെച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു ആനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു. ക്ഷേത്രത്തിലെത്തിച്ച മയ്യനാട് അരുണിമ പാർത്ഥസാരഥി എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടോടിയത്. ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ കൊല്ലം സ്വദേശി പ്രദീപിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments