'ആണവ കരാറിൽ ഒപ്പുവെച്ചില്ലെങ്കില്‍ ഇറാനെ തകർക്കും'; വീണ്ടും ഭീഷണിയുമായി ട്രംപ്

 



വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാധ്യതകൾ വർധിപ്പിച്ചുകൊണ്ട് ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാറിൽ ഒപ്പ് വെക്കാതെ ഇറാന് മുന്നിൽ വേറെ വഴിയില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന് മേൽ സമ്പൂർണ വിജയമാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

അതിനിടെ, യുദ്ധം പുനരാരംഭിക്കുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ ഭീഷണിക്ക് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാന്റെ വിവിധ ഭാഗങ്ങളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കി . 24 മണിക്കൂറിനിടെ 6500 ടൺ സ്ഫോടക വസ്തുക്കളും ആയുധങ്ങളും അമേരിക്ക ഇസ്രായേലിൽ എത്തിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. ആക്രമണ പദ്ധതി സംബന്ധിച്ച പ്ലാൻ വിലയിരുത്താൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി ട്രംപുമായി കൂടിക്കാഴ്ച നടത്തി.

Post a Comment

0 Comments