തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 29- തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 30- ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ്.
ജൂൺ 31- ബുധനാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ്.
ജൂൺ 32- വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
0 Comments