ബജറ്റ് തയ്യാറാക്കുന്ന തിരക്കിലേക്ക് മുഖ്യമന്ത്രി; ജൂൺ 19 വരെ സന്ദർശകര്‍ക്ക് നിയന്ത്രണം

 


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലികമായി സന്ദര്‍ശന വിലക്ക്. ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള വലിയൊരു ദൗത്യത്തിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമുള്ളത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ഥിച്ചു. ജൂണ്‍ 19നാണ് വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.

Post a Comment

0 Comments