ബജറ്റ് ധനാഭ്യർഥനകൾ ഇന്ന് സഭയിൽ, വീര്യം കുറഞ്ഞ മദ്യനികുതിയും, പി എം ശ്രീ പദ്ധതിയും ചർച്ചയിൽ

 



തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ധനാഭ്യർഥനയും സഭയുടെ പരിഗണനയ്ക്കെത്തും. വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്നത്തെ സഭാ നടപടികളിൽ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ ഈ വിഷയത്തിൽ പ്രതിപക്ഷം ശക്തമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. നികുതി ഇളവ് സംബന്ധിച്ച സർക്കാർ തീരുമാനങ്ങൾ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

Post a Comment

0 Comments