കുപ്പാടി: നിർമലമാത പബ്ലിക് സ്കൂളിൽ വായനാദിനം വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു. സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മാധ്യമപ്രവർത്തകനും വോയ്‌സ്‌ക് ഇന്റർനാഷണൽ സൗത്ത് ഇന്ത്യ സെക്രട്ടറിയുമായ വിനയകുമാർ അഴീപ്പുറത്ത് ഉദ്ഘാടനം ചെയ്തു.
വായന വായനാദിനത്തിൽ മാത്രമല്ല, ജീവിതത്തിലുടനീളം തുടരേണ്ട ശീലമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി ഒരുക്കിയ “ബുക്ക് നെസ്റ്റ്” പദ്ധതിയും വിനയകുമാർ അഴീപ്പുറത്ത് ഉദ്ഘാടനം ചെയ്തു.
നല്ലപാഠം ക്ലബ് കോ-ഓർഡിനേറ്റർമാരായ ലിനറ്റ് ജേക്കബും ഹിൽഡ തോമസും പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, വായന മത്സരം, കൈയെഴുത്ത് മത്സരം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഗീത തമ്പി, വൈസ് പ്രിൻസിപ്പാൾ ലിയ ടീച്ചർ, അധ്യാപിക ലിഷ ടീച്ചർ എന്നിവർ പങ്കെടുത്തു. വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുകയും പുസ്തകങ്ങളോടുള്ള താൽപര്യം വളർത്തുകയും ചെയ്യുന്ന പരിപാടികളോടെയാണ് വായനാദിനാചരണം സമാപിച്ചത്.

0 Comments