കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്

 


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 13,375 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 1560 രൂപയുടേയും ഇടിവുണ്ടായി. 1,07,000 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 155 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,995 രൂപയായും പവന്‍േറത് 87,960 രൂപയായും കുറഞ്ഞു.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. അതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ 1.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 4,142.61 ഡോളറായി കുറഞ്ഞു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായി. വില 4,160 ആയാണ് കുറഞ്ഞത്.

എണ്ണവില കുറഞ്ഞതിന് തുടര്‍ന്ന് സ്വര്‍ണത്തിന് ഇടക്കാല ആശ്വാസം ലഭിച്ചിരുന്നു. എന്നാല്‍, ഡോളര്‍ ശക്തമായതും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതകളും സ്വര്‍ണത്തിന് കനത്ത തിരിച്ചടിയാവുകയായിരുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണം എത് രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രവചനാതീതമാണ്.

ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നടപടികളും ഇറാന്‍ യുദ്ധവുമാണ് സ്വര്‍ണവിലയെ ഇനി സ്വാധീനിക്കുക. വരും ദിവസങ്ങളിലും ഹോര്‍മുസില്‍ സമാധാനം പുലരുകയും യുഎസ് പണപ്പെരുപ്പം ഫെഡറല്‍ റിസര്‍വ് പരിധിയില്‍ നില്‍ക്കുകയും ചെയ്താല്‍ സ്വര്‍ണവില ഉയരും. അല്ലെങ്കില്‍ വീണ്ടും വിലയിടിവാകും സ്വര്‍ണത്തെ കാത്തിരിക്കുന്നത്.

Post a Comment

0 Comments