വീര്യം കുറഞ്ഞ മദ്യത്തില്‍ സർക്കാരിനെതിരെ സഭയില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം



തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി പിൻവലിക്കാതെ ധനകാര്യ ബില്ലിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ ആയുധമാക്കാൻ പ്രതിപക്ഷ തീരുമാനം. നാളെ പുനരാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ ആലോചന. ധനകാര്യ ബിൽ പാസായാലും വിജ്ഞാപനത്തിലൂടെ സർക്കാർ വ്യക്തമാക്കുന്ന തീയതി മുതൽ മാത്രമേ നികുതി പ്രാബല്യത്തിൽ വരൂ എന്നാണ് സർക്കാർ വിശദീകരണം.

0.5 % മുതൽ 10% വരെയുള്ള ബിയറും വൈനും ഒഴികെയുള്ള വീര്യം കുറഞ്ഞ മദ്യത്തിന് 120% നികുതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.10% മുതൽ 20% വരെ 175 ശതമാനം നികുതിയും തീരുമാനിച്ചു. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറച്ചതിലുള്ള വലിയ പ്രതിഷേധം കോൺഗ്രസ്സിൽ നിന്ന് ഉയർന്നതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. പ്രതിഷേധങ്ങളെ അവഗണിച്ച് ജൂലൈ ഒന്നിന് അവതരിപ്പിക്കുന്ന ധനകാര്യ ബില്ലിൽ നികുതി ഘടന ഉൾപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞദിവസം തീരുമാനിച്ചു. അന്ന് ധനകാര്യബിൽ പാസാവുന്നതോടെ നികുതി പ്രാബല്യത്തിൽ വരും.

എന്നാൽ സർക്കാരിന്റെ വിശദീകരണം അപ്രകാരമല്ല, ഫിനാൻസ് ബില്ല് പാസ് ആയാലും ,പിന്നീട് സർക്കാർ ഒരു വിജ്ഞാപനം ഇറക്കുമ്പോൾ മാത്രമേ ഇത് പ്രാബല്യത്തിൽ വരു എന്നാണ്. ധനകാര്യ ബിൽ പാസായ ശേഷം മുന്നണിക്കുള്ളിൽ വിവിധ കക്ഷികളുടെ അഭിപ്രായ സമന്വയം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. അതുകൊണ്ടാണ് ബില്ലിൽ അത് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പ്രതിപക്ഷം വിഷയത്തെ ആഞ്ഞു പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഫിനാൻസ് ബില്ലിന്റെ മുകളിലല്ല മദ്യനയം എന്നും ബില്ല് പാസായി കഴിഞ്ഞാൽ ബക്കാഡി കമ്പനിക്ക് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാൻ ആകും എന്നുമാണ് ഇടതുമുന്നണി നേതാക്കൾ പറയുന്നത്. നാളെ മുതൽ മൂന്നു ദിവസത്തെ നിയമസഭാ സമ്മേളനത്തിൽ വിഷയം സജീവമായി പ്രതിപക്ഷമുയർത്തും. ചർച്ചകളിലുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷം ഉറ്റു നോക്കുന്നുണ്ട്.

Post a Comment

0 Comments