കൊച്ചി: എഫ്സിആർഎ ചട്ട ഭേദഗതിക്കും ബിൽ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനുമെതിരെ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തും. രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലുമടക്കം പ്രാർത്ഥന നടക്കും. രാജ്യവ്യാപകമായി നിയമങ്ങൾ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകൾ തുടങ്ങുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രാർഥന. കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്.
0 Comments