അയോധ്യ രാമക്ഷേത്രത്തിന്റെ ചുമതല ജില്ലാ മജിസ്ട്രേറ്റ് ഏറ്റെടുത്തു




ഉത്തർപ്രദേശ് :വൻ ക്രമക്കേട് നടന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ചുമതല ജില്ലാ മജിസ്ട്രേറ്റ് ഏറ്റെടുത്തു. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേട് നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിൻറെ പ്രാഥമിക റിപ്പോർട്ട്. വഴിപാടുകൾ എണ്ണുന്ന ചുമതലയിൽ നിന്ന് 40 ജീവനക്കാരെ മാറ്റി. സംഭാവനാ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു.

അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ തേടിയിരുന്നു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുകയാണ്. പ്രധാനമന്ത്രിയുടെ നിർദ്ദേശം കൂടി പരിഗണിച്ചായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക. ക്രമക്കേടിന് പിന്നാലെ ക്ഷേത്ര ട്രസ്റ്റിന്റെ അധികാരം മരവിപ്പിച്ചു. ചുമതല ട്രസ്റ്റ് അംഗം കൂടിയായ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി ഏറ്റെടുത്തു. സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചു

Post a Comment

0 Comments