കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ . ഫാ. ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ വിജയോത്സവം-നടത്തി.കേളകം ഗ്രാമപഞ്ചായത്തിലെ +2 വിന്
എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയാണ് അനുമോദനം നടത്തിയത്. ചടങ്ങിൽ ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റ് ചെയർമാൻ എസ്. ടി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗ്ഗീസ്, സി.ജെ.ഗോപാലകൃഷ്ണൻ, ട്രസ്റ്റ് ജനറൽ സെക്രട്ടറി പൗലോസ് പൊട്ടക്കൽ, സെക്രട്ടറി റോയി മുഞ്ഞനാട്ട്, ഗീത അജേഷ് എന്നിവർ സംസാരിച്ചു.
0 Comments