കരിക്കോട്ടക്കരി: ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കൂടുതൽ അർഹരായ വയോജനങ്ങളെ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നിലവിലെ മാനദണ്ഡങ്ങൾ മൂലം നിരവധി കർഷകർ അടക്കമുള്ള അർഹരായ വയോജനങ്ങൾ പെൻഷൻ ആനുകൂല്യത്തിൽ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. അർഹരായ എല്ലാവർക്കും പെൻഷൻ ലഭ്യമാക്കുന്നതിനായി നിലവിലെ വ്യവസ്ഥകൾ പുനഃപരിശോധിച്ച് ആവശ്യമായ ഭേദഗതികൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഏക്കറിന് മുകളിൽ ഭൂമിയുണ്ട് എന്നത് അപേക്ഷ നിരസിക്കാൻ നിലവിൽ ഒരു കാരണമാണ്.
അയ്യങ്കുന്ന് പോലെയുള്ള മലയോര പ്രദേശങ്ങളിൽ ഈ മാനദണ്ഡം അപ്രായോഗികമാണ്. ഭൂമി ഉള്ളത് മാത്രം കർഷകർക്ക് വരുമാനം ഒന്നും ലഭിക്കുന്നില്ല. അതിനാൽ ഇതടക്കമുള്ള നിലവിലെ മാനദണ്ഡങ്ങൾ ഉൾപ്പെടെ പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മനോജ് എം. കണ്ടത്തിൽ മുഖ്യമന്ത്രിക്കും പേരാവൂർ എം എൽ എ യും വൈദ്യുതി വകുപ്പ് മന്ത്രിയുമായ സണ്ണി ജോസഫിനും സമർപ്പിച്ച നിവേദനത്തിലൂടെയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
.jpg)
0 Comments