ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ് യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എസ്ഐടിക്ക് നിർണായക വിവരം. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്ഐമാർ മൊഴി നൽകി. ഇന്നലെയാണ് എസ്ഐമാരുടെ മൊഴിയെടുത്തത്.
ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്‍റെ ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് എസ്ഐ മാരുടെ മൊഴിയാണ് ഇന്നലെ എസ്ഐ ടി രേഖപ്പെടുത്തിയത്. കേസ് ഡയറി തിരുത്താൻ തങ്ങൾക്ക് സമ്മർദ്ദം ഉണ്ടായിരുന്നെന്നാണ് എസ്ഐമാർ നൽകിയ മൊഴി. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥന്റെ ശ്രമം ഉണ്ടായിരുന്നുവെന്ന എസ്ഐടി റിപ്പോർട്ടിന്റെ പിന്നാലെയാണ് എസ്ഐ മാർക്ക് ഹാജരാവാൻ എസ്ഐ ടി നോട്ടീസ് നൽകിയത്. നിർണായക മൊഴി ലഭിച്ചതോടെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്ഐടിയുടെ നീക്കം. അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വീണ്ടും പരിഗണിക്കും.

0 Comments