ഫെഡറല്‍ റിസര്‍വ് ഗവര്‍ണറെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി




 വാഷിങ്ടണ്‍: ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം തടഞ്ഞ് സുപ്രീംകോടതി. ഫെഡറല്‍ റിസര്‍വിന്റെ സ്വതന്ത്രമായ അധികാരം കൂടി പരാമര്‍ശിച്ചാണ് സുപ്രീംകോടതി ഉത്തരവ്.

സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാരില്‍ നാല് പേരും ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തു. നടപടിക്രമം പാലിക്കാതെയാണ് ലിസ കുക്കിനെ പുറത്താക്കാന്‍ യുഎസ് ഭരണകൂടം തീരുമാനമെടുത്തത്. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന് കോടതിയില്‍ നിന്ന് പ്രതികൂലവിധിയുണ്ടായിരിക്കുന്നത്

ഇതോടെ ട്രംപിന്റെ തീരുമാനം വീണ്ടും കീഴ്‌കോടതികളിലേക്ക് പോവും. അവിടെ ലിസ കുക്ക് ക്രമക്കേട് നടത്തിയെന്ന് തെളിയിച്ചാല്‍ മാത്രമേ അവരെ ഫെഡ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ട്രംപപിന് നീക്കനാവു.ഫെഡറല്‍ റിസര്‍വിന്റെ നിയമമനുസരിച്ച് കൃത്യമായ കാരണമില്ലാതെ പ്രസിഡന്റിന് ഗവര്‍ണറെ നീക്കാനാവില്ല.

കഴിഞ്ഞ ആഗസ്റ്റിലാണ് ലിസ കുക്കിനെ നീക്കാനുള്ള തീരുമാനം ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. രണ്ട് വീടുകള്‍ക്കായി ലിസ കുക്ക് കുറഞ്ഞ നിരക്കിലുള്ള ഫെഡറല്‍ റിസര്‍വിന്റെ വായ്പക്ക് അപേക്ഷ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നടപടി. ഒരു വീടിന് മാത്രമാണ് ഫെഡറല്‍ റിസര്‍വ് കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിക്കുക.

Post a Comment

0 Comments