മണത്തണ : മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനുള്ള വിജയോത്സവം പരിപാടി നടത്തി.
കഴിഞ്ഞ വർഷത്തെ SSLC,+2 ഉന്നതവിജയികൾ, LSS, USS, സംസ്‌കൃതം സ്കോളർഷിപ്പ് ജേതാക്കൾ എന്നിവരെ അനുമോദിച്ചു. മുൻ അധ്യാപകരായ പി. പി. ജോർജ്ജ്, ജോസ്കുട്ടി തോമസ്, സി. എസ്. ഷക്കീല ബീവി എൻഡോവ് മെന്റുകളും ചടങ്ങിൽ വിതരണം ചെയ്തു. SPC സംസ്ഥാനക്യാമ്പിൽ പങ്കെടുത്ത ദേവനന്ദരാജ്, മികച്ച അക്കാദമിക വിജയം നേടിയ പൂർവ്വവിദ്യാർത്ഥികളായ മാളവിക. ഇ, എയ്ഞ്ചൽ ജോസ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെയ്സൺ കാരക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ജോസഫ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഗോപിനാഥ്, വാർഡ് മെമ്പർമാരായ ബേബി സോജ, രാഖിമോൾ എം. എസ്, PTA പ്രസിഡന്റ് സന്തോഷ്. കെ, ഹെഡ്മാസ്റ്റർ കെ. വി. സജി, HSS സീനിയർ അസിസ്റ്റന്റ് ദിലീപൻ. കെ. ഇ, വിൻസെന്റ്. കെ എം, ഷെറിൻ നീതു മാർഷൽ, എയ്ഞ്ചൽ ജോസ്, സ്വാതിക തിലക്, ജിയ മരിയബിജു, എന്നിവർ സംസാരിച്ചു. ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
.jpg)
0 Comments