ഇടുക്കി: മുല്ലപ്പെരിയാർ അന്തർ സംസ്ഥാന ചര്‍ച്ചയിൽ കേരളത്തിന്റെ നിലപാട് പാർലമെന്ററി കമ്മിറ്റിക്കു മുമ്പിൽ ഉന്നയിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ്. പുതിയ ഡാം എന്നതാണ് കേരളത്തിന്റെ നിലപാട്. മൂന്നാറിൽ നടക്കുന്ന ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്നും തമിഴ്നാട് നിലപാട് കടുപ്പിച്ചതായി തോന്നുന്നില്ലെന്നും അവരുടെ നിലപാട് പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പി.ജെ ജോസഫിന് മന്ത്രിക്ക് തുല്യ പദവി വേണമെന്നും ജോസഫ് യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ആദ്യ കൺവീനറാണ്. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ആവശ്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അടുത്ത യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് അറിയിച്ചു.
0 Comments