താമരശ്ശേരി ചുരത്തിൽ പുലർച്ചെ അഞ്ചുമണിയോടെ യന്ത്രത്തകരാറിനെ തുടർന്ന് കുടുങ്ങിയ ചരക്കുലോറി മണിക്കൂറുകൾ കഴിഞ്ഞിട്ടും മാറ്റാൻ സാധിക്കാത്തതിനെ തുടർന്ന് ചുരത്തിൽ യാത്രാക്ലേശം അതിരൂക്ഷമാകുന്നു. റോഡിന്റെ ഏകദേശം നടുവിലായിട്ടാണ് ലോറി നിലവിലുള്ളത്. മറ്റൊരു വലിയ വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് ഇപ്പോൾ ഇവിടെ ബാക്കിയുള്ളത്. ഇത് വാഹനങ്ങളുടെ സുഗമമായ ഒഴുക്കിനെ പൂർണ്ണമായും ബാധിച്ചിരിക്കുകയാണ്.
ചുരം കയറിപ്പോകേണ്ട വാഹനങ്ങൾ ഒന്നാം വളവ് മുതൽ മുകളിലേക്ക് കിലോമീറ്ററുകളോളം വരിവരിയായി കിടക്കുകയാണ്. സമാനമായ രീതിയിൽ ചുരം ഇറങ്ങേണ്ട വാഹനങ്ങളും ഒൻപതാം വളവിന് താഴെ മുതൽ താഴേക്ക് നിരനിരയായി കുടുങ്ങിക്കിടക്കുന്നു. വലിയ രീതിയിലുള്ള ഗതാഗത തടസ്സമാണ് ചുരത്തിൽ നിലവിലുള്ളത് എന്നതിനാൽ ഈ വഴിയുള്ള അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിക്കുകയോ അല്ലെങ്കിൽ ബദൽ മാർഗ്ഗങ്ങൾ തേടുകയോ ചെയ്യേണ്ടതാണ്.
0 Comments